---
title: "ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാകുന്നു: കർണാടക സർക്കാരിന്റെ അനുമതി ലഭിച്ചു"
english_title: "Byrakuppe Bridge Gets Karnataka NOC, 36-Year-Old Interstate Project Moves Ahead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376907/byrakuppe-bridge-karnataka-noc-wayanad-mysore`"
published_at: "2026-08-06T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Byrakuppe Bridge", "Wayanad", "Karnataka", "PK Basheer", "Interstate Bridge"]
---

# ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാകുന്നു: കർണാടക സർക്കാരിന്റെ അനുമതി ലഭിച്ചു

> **Lead Summary:** **തിരുവനന്തപുരം**: കേരള-കർണാടക അതിർത്തിയിലെ ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണാടക സർക്കാരിന്റെ എൻ.ഒ.സി ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: കേരള-കർണാടക അതിർത്തിയിലെ ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണാടക സർക്കാരിന്റെ എൻ.ഒ.സി ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ വിഷയം കർണാടക മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും മൈസൂർ ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന പാലമാണിത്.

36 വർഷം മുൻപാണ് പാലത്തിന് തറക്കല്ലിട്ടത്. 2002 മാർച്ച് 15ന് കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകി. കേരള ഭാഗത്തെ അപ്രോച്ച് റോഡ് പൂർത്തിയായിട്ടുണ്ട്.

കർണാടക ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പാരിസ്ഥിതിക അനുമതികൾ വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബഷീർ കർണാടക സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അനുമതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376907/byrakuppe-bridge-karnataka-noc-wayanad-mysore`)